തൂഫാന്‍ 2.0 തദ്ദേശം -പതാക ഉയര്‍ത്തല്‍

പഞ്ചായത്ത് വാർത്ത

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 പതാക ഉയർത്തി

തൂഫാൻ 2.0 പദ്ധതിയുടെ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അജയകുമാർ പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് പി. എൻ. പരിപാടിയിൽ പങ്കെടുത്തവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സാമൂഹിക-രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്

Toofan 2.0 Local - Flag Raising