തൂഫാന് 2.0
ലഹരി വിരുദ്ധ ജനകീയ പ്രചാരണം

ഓപ്പറേഷൻ തൂഫാൻ 2.0
“തദ്ദേശം” — മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പ്, പോലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0 (തദ്ദേശം)’ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലും വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
ലഹരി ഉപയോഗവും വിപണനവും നാടൊട്ടുക്ക് തടയുന്നതിനും യുവതലമുറയെ ഇതിൽ നിന്നും സംരക്ഷിക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ വിവിധ ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
പ്രധാന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും
‘തൂഫാൻ വാരിയേഴ്സ്’ രൂപീകരണം
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കൂട്ടായ്മയായ ‘തൂഫാൻ വാരിയേഴ്സ്’ (Toofan Warriors) രൂപീകരിക്കുകയും ബാഡ്ജ് വിതരണം നടത്തുകയും ചെയ്യുന്നു.

ജനകീയ പ്രതിജ്ഞ
പഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെ പങ്കാളികളാക്കി ലഹരിവിരുദ്ധ പ്രതിജ്ഞയും പ്രചാരണ ജാഥകളും സംഘടിപ്പിക്കുന്നു.

ജാഗ്രതാ സമിതികളുടെ ഏകോപനം
വാർഡ് തല ജാഗ്രതാ സമിതികളും പ്രാദേശിക പൊലീസും എക്സൈസും തമ്മിൽ ഏകോപിപ്പിച്ച് ലഹരി വിൽപ്പന തടയുന്നതിനുള്ള കർശന നിരീക്ഷണം ഉറപ്പാക്കുന്നു.
ബോധവൽക്കരണ ക്ലാസുകൾ
പ്രദേശത്തെ സ്കൂളുകൾ, കോളേജുകൾ, വായനശാലകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.

“ഞാൻ എന്റെ നാടിന്റെ കാവലാൾ”
ലഹരിക്കെതിരെ ഒന്നിച്ച് അണിനിരന്ന് സുരക്ഷിതവും ലഹരിമുക്തവുമായ സമൂഹത്തിനായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്.