പഞ്ചായത്ത്
തൃശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ്. ആദ്യകാലങ്ങളിൽ ഈ പഞ്ചായത്ത് 'കിള്ളന്നൂർ ഗ്രാമപഞ്ചായത്ത്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സെൻസസ് രേഖകളിൽ ഈ പ്രദേശം കിള്ളന്നൂർ വില്ലേജിന്റെ പരിധിയിലാണ് വരുന്നത്. പഴയകാല ചരിത്രം പ്രകാരം കൊച്ചി രാജഭരണ കാലത്ത് തൃശ്ശൂർ താലൂക്കിലെ 'വിജയപുരം പ്രവൃത്തിയുടെ' (Vijayapuram Pravrithi) ഭാഗമായിരുന്നു ഈ പ്രദേശം. 1969-ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി സ്ഥാപിതമായത്. പിന്നീട് പ്രദേശത്തിന്റെ പ്രാധാന്യവും റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള വികസനങ്ങളും കണക്കിലെടുത്ത് 'മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. മുള (Bamboo tree),കുന്നത്ത് (Atop a hill),കാവ് (Sacred grove/Temple)മലയാളത്തിലെ മൂന്ന് വാക്കുകൾ ചേർന്നാണ് 'മുളങ്കുന്നത്തുകാവ്' എന്ന പേരുണ്ടായത്. ഗ്രാമപഞ്ചായത്ത് 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു....
അഡ്വ സിന്ധു അജയകുമാര്‍
പ്രസിഡൻ്റ്
സോണി സണ്ണി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബിന്ദു രമേഷ്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സുരേന്ദ്രനാഥ് വി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജെസ്സി സാജന്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
മനോജ് പി എന്‍
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്പഞ്ചായത്ത് രൂപീകൃതമായ വർഷം: 1969ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക്: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്ജില്ലാ പഞ്ചായത്ത്: തൃശൂർ ജില്ലാ പഞ്ചായത്ത്താലൂക്ക്: തൃശൂർഅസംബ്ലി മണ്ഡലം: വടക്കാഞ്ചേരിപാർലമെന്റ് മണ്ഡലം: ആലത്തൂർപഞ്ചായത്തിൽ ഉൾപ്പെടുന്ന വില്ലേജ്: കിള്ളന്നൂർവിസ്തീർണ്ണം: 21.22 ച.കി.മീ.പഞ്ചായത്തിലെ ജനസംഖ്യ: 20256 (2011 ലെ സെൻസസ് പ്രകാരം)സ്ത്രീകൾ: 10391പുരുഷന്മാർ: 9865ആകെ വാർഡ്: 16 എസ്. സി. റിസർവേഷൻ വാർഡ്: 2വനിത റിസർവേഷൻ വാർഡ്: 8അതിരുകൾവടക്ക്: വടക്കാഞ്ചേരി നഗരസഭ, തെക്കുംകര പഞ്ചായത്ത്പടിഞ്ഞാറ്: അവണൂർ പഞ്ചായത്ത്തെക്ക്: കോലഴി പഞ്ചായത്ത്കിഴക്ക്: മാടക്കത്തറ പഞ്ചായത്ത്, തൃശൂർ കോർപ്പറേഷൻ